ലളിതമായ ഇന്റീരിയർ വർക്കും നൂതന ആശയങ്ങളും; കിച്ചൻ ഹൈലൈറ്റ് ആകാൻ ഒരു മാസ്റ്റർ പ്ലാൻ | Home interior design Ideas
Home interior design Ideas : വളരെ മനോഹരമായി ഇന്റീരിയർ വർക്ക് ചെയ്ത ഒരു വീടിന്റെ വിശേഷം നോക്കാം. ഈ വീടിന്റെ ഓരോ ഇടങ്ങളും, വളരെ സ്പേഷ്യസ് ആയിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സിമ്പിൾ ഇന്റീരിയർ വർക്ക് ആണ് വീടിന് നൽകിയിരിക്കുന്നത്. അതിൽ തന്നെ നൂതന ആശയങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഇത് വീടിന്റെ ഭംഗി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വീടിന്റെ ഫോർമൽ ലിവിങ് ഏരിയ ഒരു ഡാർക്ക് തീമിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡാർക്ക് ബ്ലൂ സോഫാ സെറ്റ്, മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ചുവര് എന്നിവ ഫോർമൽ ലിവിങ് ഏരിയയെ മനോഹരമാക്കുന്നു. ഇതിനോട് അടുത്തുതന്നെ ഒരു ചെറിയ പ്രയർ യൂണിറ്റ് പ്രതികരിച്ചിരിക്കുന്നു. വീട്ടിലെ ലിവിങ് ഏരിയ വളരെ വിശാലമായി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വുഡൻ തീം ഹൈലൈറ്റ് ചെയ്തു കൊണ്ടാണ്,
ഫാമിലി ലിവിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്. ഫാമിലി ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നത്. വീടിന്റെ കിച്ചൻ ആണ്, ഇന്റീരിയർ വർക്ക് നോക്കിയാൽ ഹൈലൈറ്റ് ആയി കാണപ്പെടുക. ലഭ്യമായ ഇടം മുഴുവൻ പ്രയോജനപ്പെടുത്തി, വളരെ മനോഹരവുമായിയാണ് കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്. കിച്ചണിലെ സ്റ്റോറേജ് യൂണിറ്റുകൾ നൽകിയിരിക്കുന്ന വിധം വളരെ വ്യത്യസ്തവും,
വീട്ടുകാർക്ക് വളരെ പ്രയോജനകരവുമായ രീതിയിൽ ആണ്. ഇതിനായി നൂതന ആശയങ്ങൾ പ്രയോഗിച്ചിരിക്കുന്നു. ബെഡ്റൂമുകളും വളരെ വിശാലമായി തന്നെ ഡിസൈൻ ചെയ്തിരിക്കുന്നു. ലളിതമായ ഇന്റീരിയർ വർക്ക് ആണെങ്കിൽ കൂടി, അതിനെ വ്യത്യസ്ത ആശയങ്ങൾ കൊണ്ട് മനോഹരമാക്കിയത് തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്. വീടിന്റെ അകം മുഴുവൻ ഒരു ഓപ്പൺ സ്ട്രക്ചറിൽ ഡിസൈൻ ചെയ്തതിനാൽ തന്നെ, അത് വീട്ടുകാർക്ക് വിശാലതയും ആനന്ദവും പകരുന്നു.