ആരുടെയും മനം കവരും വാസ്തുവിൽ പുതുമ നിറഞ്ഞ ഈ ഒറ്റനില വീട് | Single Store Budget Friendly Home tour

0

കയ്യിലെ പണം ഉപയോഗിച്ച് കൊണ്ട് പലവിധത്തിൽ വീട് പണിയുന്നവരുണ്ട്. പലരും റോയൽ മുക്കിലെ വീടുകൾ പിന്നാലെ പോകുമ്പോൾ പരമ്പരാഗത രീതികളിൽ മോഡേൺ ആയിട്ടുള്ള വീട് പണിയുന്നവരും സജീവമാണ്. കൂടാതെ കയ്യിലെ മൊത്തം പണവും വീട് പണിക്ക് ചിലവാക്കുന്ന ആളുകളുമുണ്ട്. പക്ഷെ കുറഞ്ഞ തുക ചിലവാക്കി മനോഹര വീട് പണിയുന്നതാണ് ഇന്നത്തെ കാലത്തെ ഒരു ട്രെൻഡ്. നമുക്ക് ഇന്ന് അത്തരം ഒരു സുന്ദര വീട് കാണാം.

1113 സ്ക്വയർ ഫീറ്റിൽ വിശാലമായിട്ടുള്ള മൂന്ന് ബെഡ്റൂമുകളോടെ നിർമ്മിച്ച മനോഹര ഭവനം തന്നെയാണ് ഇത്. 6 സെന്റ് സ്ഥലത്ത് എല്ലാവിധത്തിലുള്ള റോയൽ ലുക്കും കൂടി നൽകികൊണ്ട് തൃശ്ശൂർ ജില്ലയിൽ പണിത സൈഫുദ്ധീൻ,മുംതാസ് ദമ്പതികളുടെ വീട് പരിചയപ്പെടാം. മൊത്തം വീട് പ്ലാനും വീട് ഡീറ്റെയിൽസ് അറിയാം.വളരെ വിശാലമായ മുറ്റത്ത് നിന്നാണ് വീടിന്റെ തന്നെ സിറ്റൗട്ടിലേക്ക് നമ്മൾ പ്രവേശിക്കുന്നത്. ഈ വീടിന്റെ മനോഹര ഫ്ളോറിങ്ങിനായി വിട്രിഫൈഡ് ടൈൽ ആണ് പൂർണ്ണമായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രധാനപെട്ട വാതിൽ ഉൾപ്പെടെ എല്ലാ ഫർണിച്ചറുകളും മഹാഗണിയിലാണ് ഇവിടെ അവർ തന്നെ നിർമ്മിച്ചിട്ടുള്ളത്.ഇനി പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കൂടുതൽ പ്രവേശിക്കുമ്പോൾ ഒരു ലിവിങ് ഏരിയ സെറ്റ് ചെയ്തത് കാണാൻ കഴിയുന്നുണ്ട്. ഇവിടെ അത്യാവശ്യത്തോളം വലിപ്പത്തിൽ ഒരു സോഫ സെറ്റ് കൂടി സജ്ജീകരിച്ചിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ് ഏരിയയെ നല്ലതായി വേർതിരിക്കുന്നതിന് ഒരു ഷോ വാൾ,

  • Location Of Home – Thrissur
  • Total Area Of Home -1113 sqft
  • Sitout
  • Living area
  • Dining
  • wash area
  • Kitchen
  • working kitchen
  • 2 Bedroom
  • Attached bathrooms
  • Bedroom+ Common bathroom

മൈക്ക ലാമിനേറ്റ് ചെയ്ത ഒരു ആർച്ച് എന്നിവ കൂടി നൽകിയിട്ടുണ്ട്. 6 ആളുകൾക്ക് കൂടി സുഖമായിട്ട് തന്നെ ഇരിക്കാവുന്നതായ രീതിയിലാണ് വീടിന്റെ ഡൈനിങ് ഏരിയ പണിതിട്ടുള്ളത്. കൂടാതെടേബിൾ,ചെയറുകൾ എന്നിവ കൂടി നൽകിയിട്ടുള്ളത് കാണാൻ കഴിയും. ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നുണ്ട്. ഇവിടെ ക്‌ളാഡിങ് വർക്ക്, സ്റ്റോറേജ് സ്‌പേസ് എന്നിവ കൂടിയുണ്ട്.ഇനി കാണാൻ കഴിയുക ഡൈനിങ് ഏരിയയുടെ ഒരു വശത്തായി പ്രധാന ബെഡ്‌റൂം നന്നായി ഒരുക്കിയിരിക്കുന്ന കാഴ്ചയാണ്.വായു സഞ്ചാരം ലഭിക്കുന്ന രീതിയിൽ ജനാലകൾ,

സാധനങ്ങൾ നന്നായി സൂക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് സ്പേസ്, അറ്റാച്ച്ഡ് ബാത്റൂം സൗകര്യം എന്നിവ നൽകി കൊണ്ടാണ് വീട്ടിലെ രണ്ട് സുന്ദര ബെഡ്റൂമുകളും കൂടി ഒരുക്കിയിട്ടുള്ളത്. ഇനി മൂന്നാമത്തെ ബെഡ്റൂം ചെറുതാണ് എങ്കിലും നല്ല രീതിയിൽ വായു സഞ്ചാരവും, സ്റ്റോറേജ് സ്പേസും ഇവിടെയും ഉള്ളത് കാണാനാകും.ഈ കുറഞ്ഞ ബഡ്ജറ്റിൽ തന്നെ മൂന്ന് വിശാലമായ ബെഡ് റൂമുകൾ ആരെയും ഞെട്ടിക്കും. അതിലേറെ എല്ലാവർക്കും ഇഷ്ടമായി മാറുമെന്ന് ഉറപ്പാണ്.ഈ വീടിന്റ തന്നെ മനോഹരമായ അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ സ്റ്റോറേജ് സ്പേസ്, ക്രോക്കറി യൂണിറ്റ് എന്നിവ നൽകിയിട്ടുണ്ട്. അടുക്കളയോട് ചേർന്ന് തന്നെ പുകയില്ലാത്ത അടുപ്പ്, സിങ്ക് എന്നിവ സെറ്റ് ചെയ്ത് കൂടി നൽകിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും നൽകി കൊണ്ട് പണിത ഈ ഒരു വീടിന് ഇന്റീരിയർ വർക്ക് ഉൾപ്പെടെ 18 ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചിലവായി വന്നിട്ടുള്ളത്.ഈ വീട് സംബന്ധിച്ച കാഴ്ചകൾ കാണാം. വീഡിയോ മൊത്തം കാണുക.

Leave A Reply

Your email address will not be published.