WPC മെറ്റീരിയൽ ഉപയോഗിച്ച് ഒരു കിടിലൻ ഇന്റീരിയർ വർക്ക്; പ്രത്യേകതകൾ നിറഞ്ഞ പ്ലാൻ | WPC Low Budget Interior Ideas
WPC Low Budget Interior Ideas : ഒരു വീട് പണിയുമ്പോൾ, അതിന്റെ ഇന്റീരിയർ വർക്കിൽ നമ്മൾ അതീവ ശ്രദ്ധ പുലർത്താറുണ്ട്. വ്യത്യസ്തതയും, ക്വാളിറ്റിയും എല്ലാം പരിഗണനയിൽ വരും. WPC (ഡബ്ല്യുപിസി) അഥവാ വുഡ് – പ്ലാസ്റ്റിക് കോമ്പോസിറ്റ്സ് മെറ്റീരിയൽ ഉപയോഗിച്ച് മുഴുവൻ ഇന്റീരിയർ വർക്കുകളും ചെയ്ത ഒരു വീടിന്റെ വിശേഷങ്ങൾ നോക്കാം. അതിന് മുന്നോടിയായി, എന്താണ് ഡബ്ല്യുപിസി മെറ്റീരിയൽ എന്നും അതിന്റെ പ്രയോജനം എന്താണ് എന്നും നിങ്ങൾ അറിഞ്ഞിരിക്കണം.
വുഡ് ഫൈബർ / വുഡ് ഫ്ലോർ, തെർമോപ്ലാസ്റ്റിക് എന്നിവ കൊണ്ട് നിർമ്മിച്ച സംയുക്ത വസ്തുക്കൾ ആണ് ഡബ്ല്യുപിസികൾ. സാധാരണ, മരങ്ങൾ ഉപയോഗിച്ചാണ് നമ്മുടെ വീട്ടിൽ ഫർണിച്ചറുകളും മറ്റു ഇന്റീരിയർ വർക്കുകളും ചെയ്യാറുള്ളത്. എന്നാൽ, ഡബ്ല്യുപിസി ഉപയോഗിക്കുന്നതിലൂടെ സാധാരണ മരത്തേക്കാൾ കൂടുതൽ മോഡി വർദ്ധിപ്പിക്കാനും കാലാവസ്ഥയെ പ്രതിരോധിക്കാൻ സാധിക്കുകയും ചെയ്യും. ഇനി വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം.
വളരെ വിശാലമായ ഒരു ലിവിങ് ഏരിയ ആണ് വീടിന് ഡിസൈൻ ചെയ്തിരിക്കുന്നത്. ടിവി യൂണിറ്റും ഇവിടെ തന്നെ സജ്ജീകരിച്ചിരിക്കുന്നു. ടിവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്ന ഇടത്തെ സ്റ്റോറേജ് ഏരിയകളും മറ്റും എല്ലാം തന്നെ ഡബ്ല്യുപിസി മെറ്റീരിയൽ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയോട് അടുത്ത സ്പേസിൽ ഒരു പൂജ യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു. വീട്ടിലെ ഡൈനിങ് ഏരിയയും വളരെ വ്യത്യസ്തമായ തീമിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
കിച്ചണിൽ ധാരാളം സ്റ്റോറേജ് ഏരിയ നൽകിയിട്ടുണ്ട്. ഇവ എല്ലാം തന്നെ ഡബ്ല്യുപിസി മെറ്റീരിയൽ ഉപയോഗിച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത്. ബെഡ്റൂമുകളിലും സ്റ്റോറേജ് ഏരിയകൾക്ക് കുറവ് വരുത്തിയിട്ടില്ല. മാത്രമല്ല, കട്ടിൽ ഡിസൈൻ ചെയ്തിരിക്കുന്നത്, അതിന് താഴെ അതിനോട് സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സ്റ്റോറേജ് ഏരിയ കൂടി ചേർത്തു കൊണ്ടാണ്. സാധാരണ മരത്തിന്റെ ഭംഗി നൽകുന്നതിനോടൊപ്പം, അതിനേക്കാൾ ഈട് നിൽക്കും എന്നതാണ് ഡബ്ല്യുപിസി മെറ്റീരിയലുകളുടെ പ്രത്യേകത.